കോവിഡ് പ്രതിരോധത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അടൂര്‍ പ്രകാശ്. മാര്‍ച്ച് മാസത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ലെന്ന് എംപി പറയുന്നു. 50 ലക്ഷം രൂപയാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും അനങ്ങാതെ ഇരിക്കുന്നത്. തലസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായിട്ടും എന്തുകൊണ്ട് പണം ചെലവാക്കുന്നില്ലെന്ന് അടൂര്‍ പ്രകാശ് ചോദിക്കുന്നു. ഫണ്ട് വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കളക്ടര്‍ അടക്കം ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ നടപടിയുണ്ടായില്ല.
അധികൃതര്‍ തഴഞ്ഞതോടെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും താന്‍ കത്ത് നല്‍കിയിരുന്നു. എന്നിട്ടും തുടര്‍ നടപടികള്‍ വൈകുകയാണെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. എംപി ഫണ്ട് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അന്ന് തന്നെ ആറ്റിങ്ങലിലെ ചിറയിന്‍കീഴ്, വര്‍ക്കല, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പന്ത്രണ്ടര ലക്ഷം രൂപ വീതം വിനിയോഗിക്കാന്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.